Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Out Of Range

ഖ​ജ​നാ​വ് മൈ​താ​ന​ത്ത് ഗോ​ളി​ല്ലാ മോ​ഡി​ഫി​ക്കേ​ഷ​ൻ!

ഇ​താ ഘ​ടി​കാ​ര​ങ്ങ​ള്‍ നി​ല​യ്ക്കു​ന്ന സ​മ​യം... ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ല്‍ 102 ഗോ​ള്‍ അ​ടി​ച്ചു ജ​യി​ച്ച​തി​ന്‍റെ ആ​വേ​ശ​ത്തി​ല്‍ ന​മ്മു​ടെ രാ​ഷ്‌​ട്രീ​യ താ​ര​ങ്ങ​ള്‍ ജ​ഴ്‌​സി​യൊ​ക്കെ അ​ണി​ഞ്ഞ് ആ​വേ​ശ​ത്തോ​ടെ നി​ല്‍​ക്കു​ന്നു.

ഫു​ട്‌​ബോ​ള്‍ ആ​യാ​ലും രാ​ഷ്‌​ട്രീ​യ​മാ​യാ​ലും ലീ​ഗ് ഇ​ല്ലാ​തെ എ​ന്തു മ​ത്സ​രം! ഇ​നി എ​ല്ലാ ക​ണ്ണു​ക​ളും ഖ​ജ​നാ​വ് മൈ​താ​ന​ത്തേ​ക്ക്. അ​താ, മ​ത്സ​ര​ത്തി​നു​ള്ള എ​ക്‌​സ്ട്രാ ഫി​റ്റിം​ഗും മോ​ഡി​ഫി​ക്കേ​ഷ​നു​മെ​ല്ലാം ക​ഴി​ഞ്ഞ് ക​ള​ത്തി​ലി​റ​ങ്ങാ​ന്‍ വാം ​അ​പ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ല​യ​ണ​ൽ പൂ​ക്കി​ജി. സ​ഹ​താ​ര​ങ്ങ​ളും കൊ​ണ്ടു​പി​ടി​ച്ച ത​യാ​റെ​ടു​പ്പി​ൽ.

ഇ​തി​നി​ട​യി​ല്‍ ഒ​രു ക​ളി​ക്കാ​ര​നു​ള്ള ചൂ​ടു​വെ​ള്ള​വു​മാ​യി അ​ളി​യ​നെ​ത്തി. വീ​ട്ടി​ല്‍​നി​ന്നു നേ​രി​ട്ടു​കൊ​ണ്ടു​വ​രു​ന്ന വെ​ള്ള​മേ വി​ശ്വ​സി​ക്കാ​ന്‍ പ​റ്റൂ​വ​ത്രേ. അ​ല്ലാ​ത്ത​തി​നെ​യൊ​ന്നും കു​ടി​ച്ച വെ​ള്ള​ത്തി​ല്‍ പോ​ലും വി​ശ്വ​സി​ക്ക​രു​ത്. എ​ന്താ​യാ​ലും വെ​ള്ളം വാ​യി​ലേ​ക്ക് ഒ​ഴി​ച്ച​തും ഇ​ല​വ​ന്‍ കെ​വി​യി​ല്‍​നി​ന്നു ക​റ​ന്‍റ് നേ​രി​ട്ടു വ​ന്ന​ടി​ച്ച​തു പോ​ലെ ഒ​ന്നു വി​റ​ച്ചു.

ഷോ​ക്ക​ടി​ച്ചെ​ന്ന് അ​പ്പോ​ഴും പു​ള്ളി​ക്കാ​ര​നു മ​ന​സി​ലാ​യി​ല്ല. സ​ഹ​ക​ളി​ക്കാ​ര്‍ കൂ​ടി വി​റ​യ്ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ആ​ദ്യ വീ​ക്കി​ല്‍​ത്ത​ന്നെ ഷോ​ക്ക് കി​ട്ടി​യ കാ​ര്യം വ​ക്കീ​ലി​നു പി​ടി​കി​ട്ടി​യ​ത്. ഈ ​വെ​ള്ള​ത്തി​ല്‍ ക​റ​ന്‍റ് ഇ​ല്ലെ​ന്നു പ​റ​ഞ്ഞു​നോ​ക്കി​യെ​ങ്കി​ലും ക​റ​ന്‍റ് ഉ​ണ്ടാ​ക്കാ​ന്‍ ഈ ​വെ​ള്ളം മ​തി​യെ​ന്ന് പാ​ര്‍​ട്ടി​ക്കാ​ര്‍ പ​റ​ഞ്ഞ​തോ​ടെ വാ​ട്ട​റും അ​ളി​യ​നും സ്റ്റേ​ഡി​യ​ത്തി​നു പു​റ​ത്ത്. ഇ​ട​യ്ക്കു ക​റ​ന്‍റ് അ​ടി​ക്കു​ന്ന​തു വാ​ത​ത്തി​നു മാ​ത്ര​മ​ല്ല വ​ക്കീ​ലി​ന്‍റെ വാ​ദ​ത്തി​നും ന​ല്ല​താ​ണെ​ന്ന് നി​രീ​ക്ഷ​ക​ര്‍!

എ​ല്ലാ​വ​രും ഗ്യാ​ര​ന്‍റി ജ​ഴ്സി അ​ണി​ഞ്ഞു ത​യാ​ർ, ഉ​ട​ൻ വി​സി​ല്‍ മു​ഴ​ങ്ങി. ആ​ദ്യ​ത്തെ ബോ​ള്‍ ത​ട്ടാ​ന്‍ ആ​വേ​ശം കൊ​ണ്ടു​നി​ന്ന പൂ​ക്കി​ജി മൈ​താ​ന​ത്തേ​ക്കു നോ​ക്കി​യ​പ്പോ​ള്‍ ക​ള​ത്തി​ൽ പ​ന്തി​ല്ല! പൂ​ക്കി​ജി സ​ഹ​ക​ളി​ക്കാ​രെ നോ​ക്കി. അ​വ​ര്‍ പ​ര​സ്പ​രം നോ​ക്കി. എ​ല്ലാ​വ​രും കൂ​ടി റ​ഫ​റി​യെ നോ​ക്കി. റ​ഫ​റി അ​ടു​പ്പി​ച്ചു ര​ണ്ടു മ​ത്സ​ര​വും ക​ഴി​ഞ്ഞ് വി​ശ്ര​മി​ക്കു​ന്ന എ​തി​ര്‍ ടീ​മി​നെ നോ​ക്കി, അ​വ​രോ ആ​കാ​ശ​ത്തേ​ക്കു നോ​ക്കി ന​ക്ഷ​ത്ര​ങ്ങ​ളു​ടെ സെ​ൻ​സ​സ് എ​ടു​ത്തു. പൂ​ക്കി​ജി​ക്ക് ഒ​രു കാ​ര്യം മ​ന​സി​ലാ​യി, ഗോ​ള്‍ അ​ടി​ക്കാ​ന്‍ ഖ​ജ​നാ​വ് മൈ​താ​ന​ത്ത് ന​യാ​പ​ന്തി​ല്ല! ബാ​ല​ഗോ​പാ​ല​ന്‍ എ​ണ്ണ തേ​പ്പി​ച്ചു ഇ​രു​ത്തി​യി​രു​ന്ന ഖ​ജ​നാ​വി​ലെ ഗോ​ൾ പോ​സ്റ്റ് ഇ​നി​യൊ​രു ഗോ​ള്‍ താ​ങ്ങാ​ന്‍ ശേ​ഷി​യി​ല്ലാ​തെ ഇ​ട​ത്തേ​ക്കു ചാ​ഞ്ഞി​രി​ക്കു​ന്നു.

ചെ​ന്പ​ട​യു​ടെ നാ​യ​ക​നും ഉ​പ​നാ​യ​ക​നും സെ​ല്‍​ഫ് ഗോ​ള്‍ അ​ടി​ച്ചു മ​ടു​ത്ത​തി​ന്‍റെ ക്ഷീ​ണ​ത്തി​ല്‍ ഗോ​ൾ​പോ​സ്റ്റി​ൽ ചാ​രി​യി​രു​ന്ന് ഉ​റ​ങ്ങു​ന്നു. ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ല്‍​നി​ന്ന് ഇ​റ​ങ്ങി​ക്ക​ളി​ച്ച വെ​റ്റ​റ​ന്‍ താ​ര​ത്തി​ന്‍റെ ഒാ​ഫ്സൈ​ഡ് ക​ളി പ​രി​ധി​വി​ട്ട​താ​ണു തോ​ല്‍​വി​ക്കു കാ​ര​ണ​മെ​ന്ന് ക​ളി​ക്കാ​ര്‍ അ​ട​ക്കം പ​റ​യു​ന്നു. എ​ക്‌​സ്ട്രാ ടൈ​മി​ലേ​ക്കു നീ​ങ്ങു​മെ​ന്നു ക​രു​തി​യി​രു​ന്ന ക​ളി എ​ക്‌​സാ ലോ​ജി​ക്കി​ലേ​ക്കു പോ​യി പാ​ളി​യ​താ​ണ് വി​ന​യാ​യ​തെ​ന്നു മ​റ്റു ചി​ല​രു​ടെ ആ​ത്മ​ഗ​തം.

ഇ​തി​നി​ടെ, റ​ഫ​റി​യു​ടെ കൈ​യി​ൽ മ​ഞ്ഞ കാ​ര്‍​ഡും ചു​വ​പ്പു കാ​ര്‍​ഡും ഉ​ള്ള​തു​കൊ​ള്ളാം. പ​ക്ഷേ, ഞ​ങ്ങ​ൾ​ക്ക് ഇ​ത്ര​യും ക​ളി​ക്കാ​രു​ള്ള സ്ഥി​തി​ക്ക് ക​ളി​യി​ൽ ഒ​രു പ​ച്ച​ക്കാ​ര്‍​ഡ് കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നു മ​റ്റൊ​രു കൂ​ട്ട​ര്‍. പെ​ട്ടെ​ന്ന് ആം​ബു​ല​ന്‍​സി​ന്‍റെ ഒ​രു നി​ല​വി​ളി ശ​ബ്ദം. എ​ന്തു ന​ല്ല​തു ചെ​യ്താ​ലും ചീ​ത്ത​പ്പേ​ര് മാ​ത്ര​മാ​ണ​ല്ലോ ബാ​ക്കി​യെ​ന്ന നി​ല​വി​ളി ശ​ബ്ദ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ആം​ബു​ല​ൻ​സ് വ​ല​തു വിം​ഗി​ലൂ​ടെ മു​ന്നോ​ട്ട്.

ഇ​തി​നി​ട​യി​ൽ മൈ​താ​ന​ത്തി​ന്‍റെ ഒ​രു വ​ശ​ത്ത് ടി​ക്ക​റ്റ് എ​ടു​ക്കാ​തെ ക​ളി കാ​ണാ​ന്‍ വ​ന്ന​വ​രു​ടെ ഇ​ടി​ച്ചു​ക​യ​റ്റം. കൈ​യി​ൽ മൊ​ബൈ​ൽ കാ​മ​റ​യു​മാ​യി ഇ​ടി​ച്ചു​ക​യ​റി​വ​രു​ന്ന ഇ​വ​രാ​ണ് കേ​ര​ള​ത്തി​ന്‍റെ പു​തി​യ ര​ക്ഷാ​സൈ​ന്യം! ബാ​ത്ത്റൂ​മി​ലേ​ക്കു പോ​കു​ന്ന ക​ളി​ക്കാ​ർ വാ​തി​ലി​ന്‍റെ ര​ണ്ടു കു​റ്റി​യും ഇ​ട​ണ​മെ​ന്ന് പൂ​ക്കി​ജി​യു​ടെ മു​ന്ന​റി​യി​പ്പ്. അ​ല്ലെ​ങ്കി​ൽ ഇ​വ​ൻ​മാ​ർ മൊ​ബൈ​ൽ ഫോ​ണു​മാ​യി അ​വി​ടെ​യും ഇ​ടി​ച്ചു​ക​യ​റി​ക്ക​ള​യും.


എ​ന്താ​യാ​ലും മൈ​താ​ന​ത്തി​റ​ങ്ങി​യ സ്ഥി​തി​ക്കു പ​ന്തി​ല്ലെ​ങ്കി​ലും ക​ളി തു​ട​രാ​നാ​ണ​ത്രേ പൂ​ക്കി​ജി​യു​ടെ​യും ടീ​മി​ന്‍റെ​യും തീ​രു​മാ​നം. ഈ ​ക​ളി​യു​ടെ ഫി​ക്സ്ച​ർ അ​റി​യാ​ൻ ബ​ജ​റ്റ് വ​രെ കാ​ത്തി​രി​ക്കാം!

മി​സ്ഡ് കോ​ൾ

മ​നു​ഷ്യ​നെ ആ​ക്ര​മി​ക്കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ കൊ​ല്ല​ണ​മെ​ന്ന് എം.​എം. മ​ണി.

വാ​ർ​ത്ത

പ​ത്തു വ​ർ​ഷം വ​ൺ ടു ​ത്രീ..!

Kerala

കാ​ലം കാ​ത്തു​വ​ച്ച കാ​ക്കിനി​ക്ക​ർ!

ഒൗട്ട് ഒാഫ് റേഞ്ച്

...........................

ജോൺസൺ പൂവന്തുരുത്ത്

 

പ​ണ്ടു കാ​ല​ത്ത് ന​മ്മ​ൾ അ​തി​നെ കാ​ൽ​ച്ച​ട്ട എ​ന്നു വി​ളി​ച്ചു. കാ​ലി​ൽ ഇ​ടു​ന്ന​തു​കൊ​ണ്ടാ​ണോ കാ​ലി​ന്‍റെ കാ​ൽ ഭാ​ഗം മാ​ത്രം മ​റ​യ്ക്കു​ന്ന​തു​കൊ​ണ്ടാ​ണോ ആ ​പേ​രു​ വ​ന്ന​തെ​ന്ന​് ത​യ്ച്ച​വ​ർ​ക്കും അ​റി​യി​ല്ല ഇ​ട്ട​വ​ർ​ക്കും അ​റി​യി​ല്ല. പി​ന്നീ​ട​തി​ന്‍റെ എ​ല്ലൂ​രി​യ നാ​ട്ടു​കാ​ർ കാ​ച്ച​ട്ട​യാ​ക്കി. അ​ത് ഇ​ട്ടു ന​ട​ന്ന പോ​ലീ​സി​ന് കാ​ച്ച​ട്ട​പ്പോ​ലീ​സ് എ​ന്ന വി​ളി​പ്പേ​രും വീ​ണു​കി​ട്ടി. കാ​ച്ച​ട്ട വി​ളി​ക്കു പ​രി​ഷ്കാ​രം പോ​രെ​ന്നു തോ​ന്നി​യ​വ​ർ അ​തി​നെ നി​ക്ക​ർ എ​ന്നു വി​ളി​ച്ചു ബ​ഹു​മാ​നി​ച്ചു. നി​ക്ക​റി​നെ ഭാ​ഷാ​സ്നേ​ഹി​ക​ൾ ക​ള​സം എ​ന്നും എ​ക്സ്ട്രാ​ ഫി​റ്റിം​ഗ് ഉ​ള്ള​തി​നെ വ​ള്ളി​ക്ക​ള​സ​മെ​ന്നും വി​ശേ​ഷി​പ്പി​ച്ചു പോ​ന്നു. ഇ​തി​നി​ടെ, കാ​ച്ച​ട്ട​പ്പോ​ലീ​സ് എ​ന്ന പേ​രു​ദോ​ഷം മാ​റ്റാ​ൻ പോ​ലീ​സു​കാ​ർ കാ​ക്കി​ക്കാ​ച്ച​ട്ട വ​ലി​ച്ചു​നീ​ട്ടി പാ​ന്‍റ്സ് ആ​ക്കി. എ​ന്നി​ട്ടും പ​ല സ്കൂ​ളു​ക​ളി​ലെ​യും പി​ള്ളേ​ർ​ക്ക് കാ​ക്കി​ക്കാ​ച്ച​ട്ട​ ഇ​ട്ടു ന​ട​ക്കാ​നാ​യി​രു​ന്നു യോ​ഗം. പ​രി​ഷ്കാ​രം ഗേ​റ്റ് ക​ട​ന്നു​വ​ന്ന​തോ​ടെ പോ​ലീ​സ് മാ​റി​യ​തു​പോ​ലെ പി​ള്ളേ​രും മാ​റി. കാ​ച്ച​ട്ട വ​ള​ർ​ന്ന് പാ​ന്‍റ്സ് ആ​യി. കാ​ക്കി കൈ​യേ​റി നീ​ല​യും വെ​ള്ള​യും കാ​പ്പി​പ്പൊ​ടി​യു​മൊ​ക്കെ​യെ​ത്തി.
നാ​ട്ടി​ൽ പ​ല​രും കാ​ക്കി​ക്കാ​ച്ച​ട്ട​യെ കൈ​വി​ട്ടി​ട്ടും കൈ​വി​ടാ​ൻ മ​ടി​ച്ച ഒ​രു കൂ​ട്ട​രു​ണ്ടാ​യി​രു​ന്നു. നാ​ട്ടു​കാ​ർ അ​വ​രെ മി​ത്ര​ങ്ങ​ൾ എ​ന്നു വി​ളി​ച്ചു. മു​യ​ലി​ന്‍റെ ചെ​വി പോ​ലെ ര​ണ്ടു വ​ശ​ത്തേ​ക്കും വി​ട​ർ​ന്നു നി​ൽ​ക്കു​ന്ന കാ​ച്ച​ട്ട​യും കൈ​യി​ലെ ക​ന്പും അ​ഭി​മാ​ന​മാ​യി ക​രു​തി​യി​രു​ന്ന അ​വ​ർ കാ​ലം മാ​റി​യി​ട്ടും കാ​ക്കി​ക്കാ​ച്ച​ട്ട​യു​മി​ട്ട് ക​ള​ത്തി​ലി​റ​ങ്ങി. അ​തോ​ടെ കാ​ക്കി​നി​ക്ക​ർ മി​ത്ര​ങ്ങ​ളു​ടെ പ്ര​തീ​ക​മാ​യി ചി​ര​പ്ര​തി​ഷ്ഠ​നേ​ടി.
പി​ന്നെ​യും നി​ക്ക​ർ ഇ​ട​ണ​മെ​ന്നു മോ​ഹ​മു​ള്ള​വ​ർ​ക്കാ​യി ഇ​തി​ന​കം കാ​ച്ച​ട്ട ക​ള​റ​ടി​ച്ചും വ​ലി​ച്ചു​നീ​ട്ടി​യും പ​രി​ഷ്കാ​രി ബ​ർ​മു​ഡ​യാ​യി അ​വ​ത​രി​ച്ചി​രു​ന്നു. ഞ​ങ്ങ​ൾ ഇ​ട്ടാ​ൽ വ​ള്ളി​ക്ക​ള​സ​വും നി​ങ്ങ​ൾ ഇ​ട്ടാ​ൽ ബ​ർ​മു​ഡ​യും പോ​ലു​ള്ള ചൊ​ല്ലു​ക​ളും നാ​ട്ടി​ൽ പാ​ട്ടാ​യി. ഇ​ത്ര​യു​മാ​യി​ട്ടും കാ​ച്ച​ട്ട​യി​ലെ പി​ടി​വി​ടാ​ൻ ത​യാ​റാ​കാ​തി​രു​ന്ന മി​ത്ര​ങ്ങ​ളെ ക​ളി​യാ​ക്കാ​ൻ എ​തി​രാ​ളി​ക​ൾ കാ​ക്കി​നി​ക്ക​ർ ക​ഥ​ക​ൾ പ​ല​തു​മി​റ​ക്കി. ഇ​തി​നി​ടെ, ബ​ർ​മു​ഡ​യു​ഗ​ത്തി​ൽ പി​റ​ന്ന കു​ട്ടി​ക​ൾ​ക്കു കാ​ക്കി​നി​ക്ക​റി​നോ​ട് അ​ത്ര പ്രി​യ​മി​ല്ലെ​ന്നു മി​ത്ര​ങ്ങ​ൾ സ​ർ​വേ ന​ട​ത്തി ക​ണ്ടെ​ത്തി. കാ​ച്ച​ട്ട​യി​ൽ​ത്ത​ന്നെ കാ​ലു​ട​ക്കി നി​ൽ​ക്കു​ന്ന​ത് അ​ബ​ദ്ധ​മാ​ണെ​ന്നും കാ​ല​ത്തി​നൊ​ത്തു ക​ള​സം മാ​റ​ണ​മെ​ന്നും ഏ​തോ ബു​ദ്ധി​ചാ​ല​ക് അ​വ​രെ ഉ​പ​ദേ​ശി​ച്ചു. അ​ങ്ങ​നെ 90 വ​ർ​ഷ​മി​ട്ട നി​ക്ക​റി​ൽ​നി​ന്ന് അ​വ​രും ഒ​രു​വി​ധ​ത്തി​ൽ പു​റ​ത്തു​ചാ​ടി. കാ​ക്കി​യെ​ത്ത​ന്നെ കൈ​വി​ട്ടു ബ്രൗ​ണ്‍ പാ​ന്‍റ്സിലേ​ക്കാ​യി​രു​ന്നു മി​ത്ര​ങ്ങ​ളു​ടെ ചാ​ട്ടം. കാ​ക്കി​നി​ക്ക​റി​നെ കൈ​വി​ട്ടി​ട്ട് എ​ട്ടു വ​ർ​ഷം ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​ന്നും എ​തി​രാ​ളി​ക​ൾ​ക്കു മി​ത്ര​ങ്ങ​ളെ ചൊ​റി​യാ​ൻ കാ​ക്കി​നി​ക്ക​ർ നി​ർ​ബ​ന്ധം.
ഇ​ല​ക‌്ഷ​ൻ പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ൽ ഒ​രു മൂ​ത്ത സ​ഖാ​വ് ഒാ​ർ​മ​യു​ടെ ഇ​രു​ന്പു​പെ​ട്ടി​യി​ൽ ഭ​ദ്ര​മാ​യി വ​ച്ചി​രു​ന്ന ഒ​രു കാ​ക്കി​നി​ക്ക​ർ പു​റ​ത്തെ​ടു​ത്ത​താ​ണ് പു​തി​യ വ​ർ​ത്ത​മാ​നം. പ​ഴ​യ കാ​ക്കി​നി​ക്ക​ർ ക​ണ്ട​പ്പോ​ൾ ത​ട്ടി​ക്കു​ട​ഞ്ഞ് ഒ​ന്നി​ട്ടു നോ​ക്കി​യാ​ൽ കൊ​ള്ളാ​മെ​ന്നു മൂ​പ്പ​ർ​ക്കു തോ​ന്നി​പ്പോ​യ​ത്രേ. ഒ​രു കാ​ൽ ഇ​ട്ട​പ്പോ​ൾ​ത്ത​ന്നെ പ്ര​തി​പ​ക്ഷം ചാ​ടി​വീ​ണു. ഇ​ടാ​നും വ​യ്യ ഉൗ​രാ​നും വ​യ്യ എ​ന്ന അ​വ​സ്ഥ​യി​ൽ ഒ​റ്റ​ക്കാ​ലി​ൽ​നി​ന്നു വ​ട്ടം ക​റ​ങ്ങു​ന്ന സ​ഖാ​വി​നെ​യാ​ണ് പി​ന്നെ നാ​ട്ടു​കാ​ർ കാ​ണു​ന്ന​ത്.
ക​ട്ട​ൻ ചാ​യ​യും പ​രി​പ്പു​വ​ട​യും കു​ടി​ച്ച​വ​രൊ​ന്നും കാ​ക്കി​നി​ക്ക​ർ ഇ​ട്ട ച​രി​ത്ര​മി​ല്ലെ​ന്ന ഇ​ര​ട്ട​ച്ച​ങ്കി​ന്‍റെ മി​ടി​പ്പു​കൂ​ടി കേ​ട്ട​തോ​ടെ ഇ​ട്ട കാ​ൽ എ​ങ്ങ​നെ​യെ​ങ്കി​ലും ഊ​രി​യാ​ൽ മ​തി​യെ​ന്ന അ​വ​സ്ഥ​യി​ലാ​യി മൂ​ത്ത സ​ഖാ​വ്. എ​തി​രാ​ളി​ക​ൾ ഇ​താ ജ​മാ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ കു​പ്പാ​യ​ത്തി​ൽ ക​യ​റി​ക്കൂ​ടി​യി​രി​ക്കു​ക​യാ​ണെ​ന്നു ബ​ഹ​ള​മു​ണ്ടാ​ക്കി​യ​പ്പോ​ൾ ഇ​ങ്ങ​നെ​യൊ​രു നി​ക്ക​ർ ത​ങ്ങ​ളു​ടെ നീ​ല​പ്പെ​ട്ടി​യി​ലും ഇ​രി​പ്പു​ണ്ടെ​ന്ന കാ​ര്യം പാ​വം സ​ഖാ​ക്ക​ൾ മ​റ​ന്നു​പോ​യി. ആ​ദ്യം പ​റ​ഞ്ഞ ചൊ​ല്ല് ഒ​രി​ക്ക​ൽ​കൂ​ടി ഒാ​ർ​മ വ​രു​ന്നു, നി​ങ്ങ​ൾ ഇ​ടു​ന്പോ​ൾ വ​ള്ളി​ക്ക​ള​സം, ഞ​ങ്ങ​ൾ ഇ​ടു​ന്പോ​ൾ ബ​ർ​മു​ഡ!
മി​​സ്ഡ് കോ​​ൾ
ഒ​രു കു​ട്ടി​ക്ക് 6.78 രൂ​പ; കൊ​ടു​ക്കേ​ണ്ട​ത്
ഫ്രൈ​ഡ് റൈ​സും ബി​രി​യാ​ണി​യും.
-വാ​​ർ​​ത്ത
അ​ര പ​രി​പ്പു​വ​ട​യ്ക്ക് ആ​യി​രം ബി​ർ​യാ​ണി!

Latest News

Corehub Up